വീടുകളിൽ വിളയട്ടെ നൂറുമേനി



കോഴിക്കോട്‌  കോവിഡ്  19  ജാഗ്രതക്കാലത്ത്  പച്ചക്കറികൃഷിയിലേർപ്പെടുന്നവർക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷൻ. കൃഷിവകുപ്പും തദ്ദേശ ഭരണ വകുപ്പും സഹകരിക്കും. നടീൽ വസ്തുക്കൾക്കായി  കൃഷിഭവനെയും  മറ്റ് ഏജൻസികളെയും ആശ്രയിക്കാം.  താൽപ്പര്യമുള്ളവർ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്ററെ ബന്ധപ്പെട്ടാൽ  നിർദേശങ്ങൾ വാട്‌സാപ്പിലൂടെയും നൽകും.   ഇളംതൈകൾ വീട്ടിൽത്തന്നെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന മൈക്രോ ഗ്രീൻ കൃഷിരീതിയ്ക്കും  പ്രോത്സാഹനമുണ്ട്‌. മികച്ച രീതിയിൽ മൈക്രോഗ്രീൻ കൃഷി വീട്ടിൽ ചെയ്യുന്നവരുടെ ഫോട്ടോകൾ മിഷന്റെ ഫേസ്ബുക്ക്‌ പേജിൽ പ്രസിദ്ധീകരിക്കും.ഫോൺ : 0471 2449939,  ഇ മെയിൽ : haritham@kerala.gov.in.    Read on deshabhimani.com

Related News