25 April Thursday

വീടുകളിൽ വിളയട്ടെ നൂറുമേനി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കോഴിക്കോട്‌ 
കോവിഡ്  19  ജാഗ്രതക്കാലത്ത്  പച്ചക്കറികൃഷിയിലേർപ്പെടുന്നവർക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷൻ. കൃഷിവകുപ്പും തദ്ദേശ ഭരണ വകുപ്പും സഹകരിക്കും. നടീൽ വസ്തുക്കൾക്കായി  കൃഷിഭവനെയും  മറ്റ് ഏജൻസികളെയും ആശ്രയിക്കാം.  താൽപ്പര്യമുള്ളവർ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്ററെ ബന്ധപ്പെട്ടാൽ  നിർദേശങ്ങൾ വാട്‌സാപ്പിലൂടെയും നൽകും.   ഇളംതൈകൾ വീട്ടിൽത്തന്നെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന മൈക്രോ ഗ്രീൻ കൃഷിരീതിയ്ക്കും  പ്രോത്സാഹനമുണ്ട്‌. മികച്ച രീതിയിൽ മൈക്രോഗ്രീൻ കൃഷി വീട്ടിൽ ചെയ്യുന്നവരുടെ ഫോട്ടോകൾ മിഷന്റെ ഫേസ്ബുക്ക്‌ പേജിൽ പ്രസിദ്ധീകരിക്കും.ഫോൺ : 0471 2449939,  ഇ മെയിൽ : haritham@kerala.gov.in. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top