സൂപ്പർ ഹിറ്റായി ‘തകർക്കണം നമ്മളീ കൊറോണയെ’



കുറ്റ്യാടി   ‘തകർക്കണം നമ്മളീ കൊറോണയെ’  കോവിഡ് - 19 ബോധവത്കരണത്തിനായുള്ള ഈ പാട്ടിന്ന്‌ വൈറലാണ്‌.  തൊട്ടിൽപ്പാലം ജനമൈത്രി വനിതാ പോലീസ ഓഫീസർമാർ ഒരുക്കിയ  പാട്ടിന്ന്‌ ലൈക്കും ഷെയറും വാരിക്കൂട്ടുകയാണ്‌.  സീനിയർ സിപിഒ കെ അബ്ദുല്ലക്കുട്ടി പന്തിരിക്കര രചന നടത്തിയ ഗാനം സംഗീതം നൽകി സിപിഒ കെ ദീപ കായക്കൊടിയാണ്‌ ആലപിച്ചത്. ജനമൈത്രി പൊലീസ് അംഗങ്ങളായ എൻ ഡി വിനില, അഖില ഊരത്ത്, കെ പി ബാബു എന്നിവരും ഗാനാ വിഷ്കാരത്തിനും സഹായമായി. മഹാമാരിയുടെ വ്യാപനം, പ്രതിരോധം,  അടച്ചുപൂട്ടലിന്റെയും കരുതലിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ചെല്ലാം ഗാനത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. Read on deshabhimani.com

Related News