19 April Friday

സൂപ്പർ ഹിറ്റായി ‘തകർക്കണം നമ്മളീ കൊറോണയെ’

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കുറ്റ്യാടി 
 ‘തകർക്കണം നമ്മളീ കൊറോണയെ’  കോവിഡ് - 19 ബോധവത്കരണത്തിനായുള്ള ഈ പാട്ടിന്ന്‌ വൈറലാണ്‌.  തൊട്ടിൽപ്പാലം ജനമൈത്രി വനിതാ പോലീസ ഓഫീസർമാർ ഒരുക്കിയ  പാട്ടിന്ന്‌ ലൈക്കും ഷെയറും വാരിക്കൂട്ടുകയാണ്‌. 
സീനിയർ സിപിഒ കെ അബ്ദുല്ലക്കുട്ടി പന്തിരിക്കര രചന നടത്തിയ ഗാനം സംഗീതം നൽകി സിപിഒ കെ ദീപ കായക്കൊടിയാണ്‌ ആലപിച്ചത്. ജനമൈത്രി പൊലീസ് അംഗങ്ങളായ എൻ ഡി വിനില, അഖില ഊരത്ത്, കെ പി ബാബു എന്നിവരും ഗാനാ വിഷ്കാരത്തിനും സഹായമായി.
മഹാമാരിയുടെ വ്യാപനം, പ്രതിരോധം,  അടച്ചുപൂട്ടലിന്റെയും കരുതലിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ചെല്ലാം ഗാനത്തിൽ പ്രതിപാദിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top