നവീകരണങ്ങൾ മാർച്ച്‌– ഏപ്രിലോടെ പൂർത്തിയാക്കും

കോട്ടയം - ചിങ്ങവനം റെയിൽ പാതയിൽ മുട്ടമ്പലം റയിൽവേ ക്രോസ്സിനു സമീപം അടിപ്പാത നിർമാണത്തിനായി താൽക്കാലിക ഗർഡറുകൾ സ്ഥാപിച്ചപ്പോൾ


കോട്ടയം റെയിൽവേ സ്റ്റേഷന്റെ നവീകരണങ്ങൾ അടുത്ത മാർച്ച്–-- ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കാൻ തോമസ് ചാഴികാടൻ എംപി വിളിച്ച റെയിൽവേ ഉദ്യോഗസ്ഥന്മാരുടെ അവലോകനയോഗത്തിൽ തീരുമാനിച്ചു. 546 മീറ്റർ നീളമുള്ള ഒന്നാംനമ്പർ പ്ലാറ്റ്‌ഫോം 760  മീറ്ററായും 500 മീറ്റർ നീളമുള്ള രണ്ടാംനമ്പർ പ്ലാറ്റ്ഫോം 627 മീറ്ററായും 390 മീറ്റർ ഉള്ള മൂന്നാംനമ്പർ പ്ലാറ്റ്‌ഫോം 647 മീറ്ററായും വിപുലീകരിക്കും. ഗുഡ്ഷെഡ് ഭാഗത്ത് നാലാംനമ്പർ പ്ലാറ്റ് ഫോം 647 മീറ്റർ നീളത്തിൽ നിർമിക്കും. എറണാകുളം ഭാഗത്തേക്കുള്ള പാസഞ്ചർ/ മെമു ട്രെയിനുകൾക്കായി 327 മീറ്ററിൽ(വൺ എ) പ്രത്യേക പ്ലാറ്റ്ഫോം നിർമിക്കും. Read on deshabhimani.com

Related News