19 April Friday
റെയിൽവേ

നവീകരണങ്ങൾ മാർച്ച്‌– ഏപ്രിലോടെ പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

കോട്ടയം - ചിങ്ങവനം റെയിൽ പാതയിൽ മുട്ടമ്പലം റയിൽവേ ക്രോസ്സിനു സമീപം അടിപ്പാത നിർമാണത്തിനായി താൽക്കാലിക ഗർഡറുകൾ സ്ഥാപിച്ചപ്പോൾ

കോട്ടയം
റെയിൽവേ സ്റ്റേഷന്റെ നവീകരണങ്ങൾ അടുത്ത മാർച്ച്–-- ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കാൻ തോമസ് ചാഴികാടൻ എംപി വിളിച്ച റെയിൽവേ ഉദ്യോഗസ്ഥന്മാരുടെ അവലോകനയോഗത്തിൽ തീരുമാനിച്ചു.
546 മീറ്റർ നീളമുള്ള ഒന്നാംനമ്പർ പ്ലാറ്റ്‌ഫോം 760  മീറ്ററായും 500 മീറ്റർ നീളമുള്ള രണ്ടാംനമ്പർ പ്ലാറ്റ്ഫോം 627 മീറ്ററായും 390 മീറ്റർ ഉള്ള മൂന്നാംനമ്പർ പ്ലാറ്റ്‌ഫോം 647 മീറ്ററായും വിപുലീകരിക്കും. ഗുഡ്ഷെഡ് ഭാഗത്ത് നാലാംനമ്പർ പ്ലാറ്റ് ഫോം 647 മീറ്റർ നീളത്തിൽ നിർമിക്കും. എറണാകുളം ഭാഗത്തേക്കുള്ള പാസഞ്ചർ/ മെമു ട്രെയിനുകൾക്കായി 327 മീറ്ററിൽ(വൺ എ) പ്രത്യേക പ്ലാറ്റ്ഫോം നിർമിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top