എൽഡിഎഫ്‌ 
പ്രതിഷേധ കൂട്ടായ്‌മ ഇന്ന്‌



കോട്ടയം കേരള സർക്കാരിനെയും സംസ്ഥാന വികസനത്തെയും അട്ടിമറിയ്‌ക്കാൻ യുഡിഎഫ്‌, ബിജെപി, എസ്‌ഡിപിഐ നേതൃത്വത്തിൽ നടത്തുന്ന അപവാദ പ്രചാരണത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുന്നു.  ചൊവ്വ വൈകിട്ട്‌ നാലിന്‌ കോട്ടയം തിരുനക്കര മൈതാനിയിലാണ്‌ കൂട്ടായ്‌മ. ജോസ്‌ കെ മാണി എംപി ഉദ്‌ഘാടനംചെയ്യും.  സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി എൻ വാസവൻ, എൽഡിഎഫ്‌ നേതാക്കളായ പ്രകാശ് ബാബു-, പി സി ജോസഫ്, അഡ്വ. വി മുരുകദാസ്, ബിനോയ് ജോസഫ്, പി ഡി ജോർജ്‌കുട്ടി-, എച്ച് റിയാസ് മുഹമ്മദ്‌, സുഭാഷ് പുഞ്ചക്കോട്ടിൽ,- സണ്ണി തോമസ്, ജിയാഷ് കരീം- എന്നിവർ സംസാരിക്കും. എല്ലാ എൽഡിഎഫ്‌ പ്രവർത്തകരും പ്രതിഷേധ കൂട്ടായ്‌മയിൽ പങ്കെടുത്ത്‌  വൻവിജയമാക്കണമെന്ന്‌ ജില്ലാ കൺവീനർ ടി ആർ രഘുനാഥൻ അഭ്യർഥിച്ചു. Read on deshabhimani.com

Related News