26 April Friday

എൽഡിഎഫ്‌ 
പ്രതിഷേധ കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
കോട്ടയം
കേരള സർക്കാരിനെയും സംസ്ഥാന വികസനത്തെയും അട്ടിമറിയ്‌ക്കാൻ യുഡിഎഫ്‌, ബിജെപി, എസ്‌ഡിപിഐ നേതൃത്വത്തിൽ നടത്തുന്ന അപവാദ പ്രചാരണത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുന്നു.
 ചൊവ്വ വൈകിട്ട്‌ നാലിന്‌ കോട്ടയം തിരുനക്കര മൈതാനിയിലാണ്‌ കൂട്ടായ്‌മ. ജോസ്‌ കെ മാണി എംപി ഉദ്‌ഘാടനംചെയ്യും. 
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി എൻ വാസവൻ, എൽഡിഎഫ്‌ നേതാക്കളായ പ്രകാശ് ബാബു-, പി സി ജോസഫ്, അഡ്വ. വി മുരുകദാസ്, ബിനോയ് ജോസഫ്, പി ഡി ജോർജ്‌കുട്ടി-, എച്ച് റിയാസ് മുഹമ്മദ്‌, സുഭാഷ് പുഞ്ചക്കോട്ടിൽ,- സണ്ണി തോമസ്, ജിയാഷ് കരീം- എന്നിവർ സംസാരിക്കും.
എല്ലാ എൽഡിഎഫ്‌ പ്രവർത്തകരും പ്രതിഷേധ കൂട്ടായ്‌മയിൽ പങ്കെടുത്ത്‌  വൻവിജയമാക്കണമെന്ന്‌ ജില്ലാ കൺവീനർ ടി ആർ രഘുനാഥൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top