എകെപിസിടിഎയുടെ
ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

എകെപിസിടിഎ കോട്ടയം, ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ദേശാഭിമാനി വാർഷിക വരിസംഖ്യയും ലിസ്റ്റും ജില്ലാ സെക്രട്ടറി ഡോ. ടോമി ജോസഫിൽ നിന്നും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഏറ്റുവാങ്ങുന്നു


കോട്ടയം  എകെപിസിടിഎ കോട്ടയം, ഇടുക്കി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശാഭിമാനി വരിക്കാരായവരുടെ ലിസ്റ്റും വരിസംഖ്യയും കൈമാറി. വാർഷിക വരിസംഖ്യയും ലിസ്റ്റും ജില്ലാ സെക്രട്ടറി ഡോ. ടോമി ജോസഫിൽനിന്നും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം ടി ജോസഫ്, എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ്, എംജി സർവകലാശാല സെനറ്റ് അം​ഗം ഡോ. ജോജി ജോൺ പണിക്കർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News