വിദ്യാഭ്യാസ സംരക്ഷണ ജാഥ സമാപിച്ചു



കോട്ടയം സ്‌കൂളുകളിലെ ചരിത്ര പാഠഭാഗങ്ങൾ തിരുത്തി കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ വിദ്യാഭ്യാസ സംരക്ഷണസമിതി നടത്തിയ ജാഥ ചങ്ങനാശേരിയിൽ സമാപിച്ചു. അധ്യാപക സംഘടനകളും സർവീസ്‌ സംഘടനകളും വിദ്യാർഥി, യുവജന സംഘടനകളും ചേർന്ന്‌ രൂപീകരിച്ച വിദ്യാഭ്യാസ സംരക്ഷണ സമിതി 22 മുതലാണ്‌ എല്ലാ ഏരിയകളിലും ജാഥ സംഘടിപ്പിച്ചത്‌.   സമാപനസമ്മേളനം സിഐടിയു ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതൻ ഉദ്‌ഘാടനംചെയ്‌തു. പി കെ അനിൽകുമാർ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ബിനു എബ്രഹാം, വൈസ് ക്യാപ്റ്റൻ രാഹുൽ രാജേന്ദ്രൻ, കെ വി അനീഷ്‌ലാൽ, എ കെ ഷാജി, അനീഷ്‌ ഐസക്, സാലി ജോസഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News