20 April Saturday

വിദ്യാഭ്യാസ സംരക്ഷണ ജാഥ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കോട്ടയം
സ്‌കൂളുകളിലെ ചരിത്ര പാഠഭാഗങ്ങൾ തിരുത്തി കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ വിദ്യാഭ്യാസ സംരക്ഷണസമിതി നടത്തിയ ജാഥ ചങ്ങനാശേരിയിൽ സമാപിച്ചു. അധ്യാപക സംഘടനകളും സർവീസ്‌ സംഘടനകളും വിദ്യാർഥി, യുവജന സംഘടനകളും ചേർന്ന്‌ രൂപീകരിച്ച വിദ്യാഭ്യാസ സംരക്ഷണ സമിതി 22 മുതലാണ്‌ എല്ലാ ഏരിയകളിലും ജാഥ സംഘടിപ്പിച്ചത്‌.
  സമാപനസമ്മേളനം സിഐടിയു ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതൻ ഉദ്‌ഘാടനംചെയ്‌തു. പി കെ അനിൽകുമാർ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ബിനു എബ്രഹാം, വൈസ് ക്യാപ്റ്റൻ രാഹുൽ രാജേന്ദ്രൻ, കെ വി അനീഷ്‌ലാൽ, എ കെ ഷാജി, അനീഷ്‌ ഐസക്, സാലി ജോസഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top