പിടിഎ ഭാരവാഹികളും ജനപ്രതിനിധികളും യോഗംചേർന്നു



കോട്ടയം കോട്ടയം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ പിടിഎ ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. സ്‌കൂൾ തുറക്കലിന്‌ മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്താനും ബോധവൽക്കരണവും നിർദേശങ്ങളും നൽകാനുമായിരുന്നു യോഗം. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. കുട്ടികൾ സാമൂഹിക വിരുദ്ധരുടെ കൈകളിൽ അകപ്പെടാതിരിക്കാൻ രക്ഷകർത്താക്കളുടെയും പിടിഎ സമിതികളുടെയും കർശന നിരീക്ഷണം വേണമെന്നും വിദ്യാർഥികളെ അധമസംസ്‌കാരത്തിലേക്ക്‌ നയിക്കുന്ന ശക്തികൾക്കെതിരേ പ്രതിരോധമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.   നാല്‌ വിദ്യാഭ്യാസ ഉപജില്ല ഓഫീസർമാർക്ക്‌ കീഴിലുള്ള 298 സ്‌കൂളുകളിലെ പിടിഎ പ്രതിനിധികളുടെ യോഗമാണ്‌ വിളിച്ചുചേർത്തത്. ചങ്ങനാശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോൾ സാബു അധ്യക്ഷയായി. പുതുപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വൽസമ്മ മാണി, വിജയപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കുര്യൻ വർക്കി, കോട്ടയം നഗരസഭാംഗം എം വി മോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലവഹിക്കുന്ന എസ് ശ്രീകുമാർ, എസ്എസ്‌കെ ജില്ലാ കോഡിനേറ്റർ കെ ജെ പ്രസാദ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ ആർ അജിത, മോഹൻദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News