20 April Saturday
സ്‌കൂൾ തുറക്കൽ

പിടിഎ ഭാരവാഹികളും ജനപ്രതിനിധികളും യോഗംചേർന്നു

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
കോട്ടയം
കോട്ടയം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ പിടിഎ ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. സ്‌കൂൾ തുറക്കലിന്‌ മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്താനും ബോധവൽക്കരണവും നിർദേശങ്ങളും നൽകാനുമായിരുന്നു യോഗം. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. കുട്ടികൾ സാമൂഹിക വിരുദ്ധരുടെ കൈകളിൽ അകപ്പെടാതിരിക്കാൻ രക്ഷകർത്താക്കളുടെയും പിടിഎ സമിതികളുടെയും കർശന നിരീക്ഷണം വേണമെന്നും വിദ്യാർഥികളെ അധമസംസ്‌കാരത്തിലേക്ക്‌ നയിക്കുന്ന ശക്തികൾക്കെതിരേ പ്രതിരോധമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.  
നാല്‌ വിദ്യാഭ്യാസ ഉപജില്ല ഓഫീസർമാർക്ക്‌ കീഴിലുള്ള 298 സ്‌കൂളുകളിലെ പിടിഎ പ്രതിനിധികളുടെ യോഗമാണ്‌ വിളിച്ചുചേർത്തത്. ചങ്ങനാശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോൾ സാബു അധ്യക്ഷയായി. പുതുപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വൽസമ്മ മാണി, വിജയപുരം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കുര്യൻ വർക്കി, കോട്ടയം നഗരസഭാംഗം എം വി മോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലവഹിക്കുന്ന എസ് ശ്രീകുമാർ, എസ്എസ്‌കെ ജില്ലാ കോഡിനേറ്റർ കെ ജെ പ്രസാദ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ ആർ അജിത, മോഹൻദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top