കെസിഇയു ജില്ലാസമ്മേളനം26ന്‌ കോട്ടയത്ത്‌



കോട്ടയം കേരള കോ ഓപറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം 26ന്‌ എസ്‌പിസിഎസിലെ പൊൻകുന്നം വർക്കി സ്‌മാരക ഹാളിൽ നടക്കും. രാവിലെ 9.30ന്‌ പതാക ഉയർത്തൽ, പുഷ്‌പാർച്ചന. തുടർന്ന്‌ ചേരുന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനംചെയ്യും. സംഘടനാ റിപ്പോർട്ട്‌  സംസ്ഥാന സെക്രട്ടറി എം എൻ മുരളിയും- പ്രവർത്തന റിപ്പോർട്ട്‌ ജില്ലാ സെക്രട്ടറി ടി എൻ മനോജും അവതരിപ്പിക്കും.  വൈകിട്ട്‌ നാലിന്‌ അനുമോദന യോഗം സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി വി എ രമേശ്‌ ഉപഹാരങ്ങൾ സമർപ്പിക്കും. സമ്മേളന വിജയത്തിനായി ബി ശശികുമാർ ചെയർമാനും സി എസ്‌ വിനോദ്‌കുമാർ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു. Read on deshabhimani.com

Related News