സിഐടിയു 
മനുഷ്യച്ചങ്ങല ഇന്ന്‌



കോട്ടയം സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്‌ ഊർജം പകരാനും സമൂഹം ലഹരിമുക്തമാകണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും സിഐടിയു ബുധനാഴ്‌ച ജില്ലയിൽ ലഹരിവരുദ്ധ മനുഷ്യച്ചങ്ങല തീർക്കും. ഏരിയ കേന്ദ്രങ്ങളിലാണ്‌ വൈകിട്ട്‌ 4.30ന്‌ മനുഷ്യച്ചങ്ങല തീർക്കുന്നത്‌. മനുഷ്യച്ചങ്ങലയിൽ എല്ലാ വിഭാഗം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കണ്ണികളാകും. കോട്ടയത്ത്‌ മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്യും. പാലായിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റജി സഖറിയ ഉദ്‌ഘാടനം ചെയ്യും.   Read on deshabhimani.com

Related News