25 April Thursday

സിഐടിയു 
മനുഷ്യച്ചങ്ങല ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022
കോട്ടയം
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്‌ ഊർജം പകരാനും സമൂഹം ലഹരിമുക്തമാകണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും സിഐടിയു ബുധനാഴ്‌ച ജില്ലയിൽ ലഹരിവരുദ്ധ മനുഷ്യച്ചങ്ങല തീർക്കും. ഏരിയ കേന്ദ്രങ്ങളിലാണ്‌ വൈകിട്ട്‌ 4.30ന്‌ മനുഷ്യച്ചങ്ങല തീർക്കുന്നത്‌. മനുഷ്യച്ചങ്ങലയിൽ എല്ലാ വിഭാഗം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കണ്ണികളാകും. കോട്ടയത്ത്‌ മുതിർന്ന സിപിഐ എം നേതാവ്‌ വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്യും. പാലായിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റജി സഖറിയ ഉദ്‌ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top