കാർ യാത്രികയ്‌ക്ക്‌ 
50 ലക്ഷം നഷ്ടപരിഹാരം



  കോട്ടയം  വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട അതിരമ്പുഴ മാലേപ്പറമ്പിൽ മിനിജോസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ്‌ ക്ലെയിംസ് ട്രൈബൂണൽ വിധി.  2017 ആഗസ്‌ത്‌ അഞ്ചിന്‌ രാത്രി പത്തോടെ ഭർത്താവുമായി കാറിൽ യാത്ര ചെയ്യുമ്പോൾ കാണക്കാരി വെമ്പള്ളിയിലായിരുന്നു  അപകടം.  റോഡരുകിലെ കലുങ്കിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്‌. ഗുരുതരമായ പരിക്കിൽ ഇടതുകാൽ  മുറിച്ചുമാറ്റി. ഭർത്താവ് ജോസിനും പരിക്കേറ്റിരുന്നു.   നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം ഹർജിക്കാരിക്ക്  നൽകാൻ കാറിന്റെ ഇൻഷ്വറൻസ് കമ്പനിയോട് എംഎസിടി ജഡ്ജി വി ജി  ശ്രീദേവി ഉത്തരവിട്ടു.  ഹർജിക്കാരിക്കുവേണ്ടി അഭിഭാഷകരായ വി ബി ബിനു, സി എസ്‌ ഗിരിജ എന്നിവർ ഹാജരായി.   Read on deshabhimani.com

Related News