20 April Saturday
അപകടത്തിൽ കാൽ നഷ്ടപ്പെട്ടു

കാർ യാത്രികയ്‌ക്ക്‌ 
50 ലക്ഷം നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
 
കോട്ടയം 
വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട അതിരമ്പുഴ മാലേപ്പറമ്പിൽ മിനിജോസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ്‌ ക്ലെയിംസ് ട്രൈബൂണൽ വിധി.  2017 ആഗസ്‌ത്‌ അഞ്ചിന്‌ രാത്രി പത്തോടെ ഭർത്താവുമായി കാറിൽ യാത്ര ചെയ്യുമ്പോൾ കാണക്കാരി വെമ്പള്ളിയിലായിരുന്നു  അപകടം.  റോഡരുകിലെ കലുങ്കിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്‌. ഗുരുതരമായ പരിക്കിൽ ഇടതുകാൽ  മുറിച്ചുമാറ്റി. ഭർത്താവ് ജോസിനും പരിക്കേറ്റിരുന്നു. 
 നഷ്ടപരിഹാരത്തുക ഒരു മാസത്തിനകം ഹർജിക്കാരിക്ക്  നൽകാൻ കാറിന്റെ ഇൻഷ്വറൻസ് കമ്പനിയോട് എംഎസിടി ജഡ്ജി വി ജി  ശ്രീദേവി ഉത്തരവിട്ടു.  ഹർജിക്കാരിക്കുവേണ്ടി അഭിഭാഷകരായ വി ബി ബിനു, സി എസ്‌ ഗിരിജ എന്നിവർ ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top