എന്‍ജിഒ യൂണിയൻ 
വനിതാ വെബിനാര്‍



കോട്ടയം  ‘സ്ത്രീപക്ഷ കേരളം- സുരക്ഷിത കേരളം' എന്ന മുദ്രാവാക്യമുയർത്തി എൻജിഒ യൂണിയൻ വനിതാ വെബിനാർ നടത്തി. സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു.   കോവിഡ് സാഹചര്യത്തിൽ ഏരിയ കേന്ദ്രങ്ങളിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.     യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ എം സുഷമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായർ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി കെ ഉദയൻ സ്വാഗതവും ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ സി ബി ഗീത നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News