19 April Friday

എന്‍ജിഒ യൂണിയൻ 
വനിതാ വെബിനാര്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
കോട്ടയം 
‘സ്ത്രീപക്ഷ കേരളം- സുരക്ഷിത കേരളം' എന്ന മുദ്രാവാക്യമുയർത്തി എൻജിഒ യൂണിയൻ വനിതാ വെബിനാർ നടത്തി. സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. 
 കോവിഡ് സാഹചര്യത്തിൽ ഏരിയ കേന്ദ്രങ്ങളിൽ ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.   
 യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ എം സുഷമ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഷീന ബി നായർ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി കെ ഉദയൻ സ്വാഗതവും ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ സി ബി ഗീത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top