വി ആർ രാമൻകുട്ടിയെ അനുസ്‌മരിച്ചു



കോട്ടയം സിപിഐ എം നേതാവും സിഐടിയു ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, ദീർഘകാലം തിരുവാർപ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച വി ആർ രാമൻകുട്ടിയുടെ 13--ാമത്‌ ചരമവാർഷികദിനം ആചരിച്ചു. രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന്‌ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. തിരുവാർപ്പ്‌ ലോക്കൽ സെക്രട്ടറി പി എൻ ഹരി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ചെങ്ങളം ലോക്കൽ സെക്രട്ടറി എം ആർ മനോജ്‌, ഏരിയ കമ്മിറ്റി അംഗങ്ങളായ എ കെ മാധവൻ, അജയൻ കെ മേനോൻ, എം എസ്‌ ബഷീർ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌ എന്നിവർ സംസാരിച്ചു. എ എം ബിന്നു സ്വാഗതവും കെ ജി ബോസ്‌ നന്ദിയും പറഞ്ഞു.   സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി എ വി റസൽ പതാക ഉയർത്തി. Read on deshabhimani.com

Related News