29 March Friday

വി ആർ രാമൻകുട്ടിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കോട്ടയം
സിപിഐ എം നേതാവും സിഐടിയു ജില്ലാ പ്രസിഡന്റ്‌, സെക്രട്ടറി, ദീർഘകാലം തിരുവാർപ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച വി ആർ രാമൻകുട്ടിയുടെ 13--ാമത്‌ ചരമവാർഷികദിനം ആചരിച്ചു.
രാവിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന്‌ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. തിരുവാർപ്പ്‌ ലോക്കൽ സെക്രട്ടറി പി എൻ ഹരി അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ചെങ്ങളം ലോക്കൽ സെക്രട്ടറി എം ആർ മനോജ്‌, ഏരിയ കമ്മിറ്റി അംഗങ്ങളായ എ കെ മാധവൻ, അജയൻ കെ മേനോൻ, എം എസ്‌ ബഷീർ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌ എന്നിവർ സംസാരിച്ചു. എ എം ബിന്നു സ്വാഗതവും കെ ജി ബോസ്‌ നന്ദിയും പറഞ്ഞു. 
 സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി എ വി റസൽ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top