കാറ്റിലും മഴയിലും വീട് തകർന്നു



തലയോലപ്പറമ്പ് കാറ്റിലും മഴയിലും ചെമ്പ് പഞ്ചായത്തിൽ വീട്‌ തകർന്നു. 15–--ാം വാർഡിൽ കാട്ടിക്കുന്ന്‌ തുരുത്തിൽ ചിറത്തറയിൽ രമണന്റെ ഓടുമേഞ്ഞ വീടാണ് ചൊവ്വ പകൽ 11 ഓടെ തകർന്നുവീണത്. അസുഖബാധിതനായ രമണനും വിദ്യാർഥികളായ രണ്ടുമക്കളും ഈസമയം വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.    ബാർബർ തൊഴിലാളിയായ രമണൻ ഹൃദ്‌രോഗത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലാണ്. രോഗിയായ ഭാര്യ കൂലിപ്പണിയെടുത്ത്‌ കിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായി രമണൻ വീടുനിർമാണം ആരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയിരിക്കുകയാണ്.  Read on deshabhimani.com

Related News