ജോസ് കെ മാണിയും തോമസ് 
ചാഴികാടനും ദുരന്തസ്ഥലത്ത്

മൂന്നിലവ് പഞ്ചായത്തിലെ ദുരന്തപ്രദേശങ്ങൾ ജോസ് കെ മാണിയും തോമസ് ചാഴികാടന്‍ എംപിയും സന്ദര്‍ശിക്കുന്നു


പാലാ ഉരുള്‍പൊട്ടലുണ്ടായി നാശനഷ്ടങ്ങള്‍ സംഭവിച്ച തലനാട്, മൂന്നിലവ് പ്രദേശങ്ങള്‍ കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ ജോസ് കെ മാണി സന്ദര്‍ശിച്ചു. മൂന്നിലവ് പഞ്ചായത്ത്‌ പ്രദേശങ്ങളില്‍ ജോസ് കെ മാണിയോടൊപ്പം തോമസ് ചാഴികാടന്‍ എംപിയും സന്ദർശനം നടത്തി. റവന്യൂ അധികാരികളും ഇവര്‍ക്കൊപ്പമെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. നാഷനഷ്ടം കണക്കെടുത്ത് അടിയന്തരമായി ഇവര്‍ക്ക് സഹായം എത്തിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മൂന്നിലവ് പഞ്ചായത്തിലെ തകര്‍ന്ന കടപുഴ പാലത്തിന്റെ പുനര്‍നിര്‍മാണം അടിയന്തരമായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. Read on deshabhimani.com

Related News