മലവെള്ളപ്പാച്ചിലിൽ വീടൊലിച്ചുപോയി

ചിറക്കടവ് വടക്കേടത്ത് വിത്സന്റെ വീടിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയനിലയിൽ


പൊൻകുന്നം കനത്ത വെള്ളപ്പാച്ചിലിൽ ചിറക്കടവ് പറപ്പള്ളിത്താഴത്ത്‌ കവലയ്ക്കുസമീപം വടക്കേടത്ത് വിൽസന്റെ വീടിന്റെ ഒരുഭാഗം തകർന്ന്‌ ഒലിച്ചുപോയി. വീടിന്‌ സമീപത്തെ തോട്ടിൽ വെള്ളം ഉയർന്നാണ് നാശംനേരിട്ടത്‌. വീടിന്റെ ഹാൾ ഉൾപ്പെടെയുള്ള ഭാഗം ഒഴുകിപ്പോയി. വീടിന്‌ ബലക്ഷയമുണ്ട്‌. ക്രമാതീതമായി വെള്ളം ഉയരുന്നതുകണ്ട് പ്രദേശവാസികൾ ചേർന്ന്‌ വീട്ടുസാമഗ്രികൾ സമീപവീട്ടിലേക്ക് മാറ്റിയിരുന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സി ആർ ശ്രീകുമാർ, വൈസ് പ്രസിഡന്റ്‌ സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി രവീന്ദ്രൻനായർ, പഞ്ചായത്തംഗം കെ ജി രാജേഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി കെ സേതുനാഥ് എന്നിവർ സ്ഥലം സന്ദർശിച്ചു. കനത്ത വെള്ളപ്പാച്ചിലിൽ ചിറക്കടവ് പറപ്പള്ളിത്താഴത്ത്‌ കവലയ്ക്കുസമീപം വടക്കേടത്ത് വിൽസന്റെ വീടിന്റെ ഒരുഭാഗം തകർന്ന്‌ ഒലിച്ചുപോയി.  Read on deshabhimani.com

Related News