23 April Tuesday

മലവെള്ളപ്പാച്ചിലിൽ വീടൊലിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

ചിറക്കടവ് വടക്കേടത്ത് വിത്സന്റെ വീടിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയനിലയിൽ

പൊൻകുന്നം
കനത്ത വെള്ളപ്പാച്ചിലിൽ ചിറക്കടവ് പറപ്പള്ളിത്താഴത്ത്‌ കവലയ്ക്കുസമീപം വടക്കേടത്ത് വിൽസന്റെ വീടിന്റെ ഒരുഭാഗം തകർന്ന്‌ ഒലിച്ചുപോയി. വീടിന്‌ സമീപത്തെ തോട്ടിൽ വെള്ളം ഉയർന്നാണ് നാശംനേരിട്ടത്‌. വീടിന്റെ ഹാൾ ഉൾപ്പെടെയുള്ള ഭാഗം ഒഴുകിപ്പോയി. വീടിന്‌ ബലക്ഷയമുണ്ട്‌. ക്രമാതീതമായി വെള്ളം ഉയരുന്നതുകണ്ട് പ്രദേശവാസികൾ ചേർന്ന്‌ വീട്ടുസാമഗ്രികൾ സമീപവീട്ടിലേക്ക് മാറ്റിയിരുന്നു.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സി ആർ ശ്രീകുമാർ, വൈസ് പ്രസിഡന്റ്‌ സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി രവീന്ദ്രൻനായർ, പഞ്ചായത്തംഗം കെ ജി രാജേഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി കെ സേതുനാഥ് എന്നിവർ സ്ഥലം സന്ദർശിച്ചു. കനത്ത വെള്ളപ്പാച്ചിലിൽ ചിറക്കടവ് പറപ്പള്ളിത്താഴത്ത്‌ കവലയ്ക്കുസമീപം വടക്കേടത്ത് വിൽസന്റെ വീടിന്റെ ഒരുഭാഗം തകർന്ന്‌ ഒലിച്ചുപോയി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top