കെഎസ്ആർടിസി 
ഡ്രൈവർക്ക്‌ സസ്‌പെൻഷൻ



കോട്ടയം അപകടകരമായ നിലയിൽ വെള്ളക്കെട്ടിലൂടെ കെഎസ്‌ആർടിസി ബസ്‌ ഓടിച്ച ഡ്രൈവർക്ക്‌ സസ്‌പെൻഷൻ. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്  ജയദീപിനെയാണ്‌ സസ്പെൻഡുചെയ്തത്‌.  ശക്തമായ മഴയിൽ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട  വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനാണ്‌ നടപടി. ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ്‌ ഡയറക്ടർക്ക് നിർദേശംനൽകിയിരുന്നു.അപകടകരമായ നിലയിൽ വെള്ളക്കെട്ടിലൂടെ കെഎസ്‌ആർടിസി ബസ്‌ ഓടിച്ച ഡ്രൈവർക്ക്‌ സസ്‌പെൻഷൻ. Read on deshabhimani.com

Related News