28 March Thursday

കെഎസ്ആർടിസി 
ഡ്രൈവർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021
കോട്ടയം
അപകടകരമായ നിലയിൽ വെള്ളക്കെട്ടിലൂടെ കെഎസ്‌ആർടിസി ബസ്‌ ഓടിച്ച ഡ്രൈവർക്ക്‌ സസ്‌പെൻഷൻ. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്  ജയദീപിനെയാണ്‌ സസ്പെൻഡുചെയ്തത്‌. 
ശക്തമായ മഴയിൽ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട  വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനാണ്‌ നടപടി. ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ്‌ ഡയറക്ടർക്ക് നിർദേശംനൽകിയിരുന്നു.അപകടകരമായ നിലയിൽ വെള്ളക്കെട്ടിലൂടെ കെഎസ്‌ആർടിസി ബസ്‌ ഓടിച്ച ഡ്രൈവർക്ക്‌ സസ്‌പെൻഷൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top