സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾ തുടങ്ങി



കോട്ടയം സിപിഐ എം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങൾ തുടങ്ങി. ജില്ലയിലാകെ 1,674 ബ്രാഞ്ചുകളിലാണ് സമ്മേളനം ചേരുന്നത്‌. ഒക്ടോബർ 10നകം മുഴുവൻ സമ്മേളനങ്ങളും പൂർത്തിയാകും.  സമ്മേളനത്തിന്റെ ഭാഗമായി ഓൺലൈനായി കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌.   2022 ജനുവരി 13 മുതൽ -15 വരെ കോട്ടയം മാമ്മൻമാപ്പിള ഹാളിലാണ്‌ ജില്ലാ സമ്മേളനം. ഒക്ടോബർ 15 മുതൽ നവംബർ അഞ്ചുവരെ 129 ലോക്കൽ സമ്മേളനങ്ങൾ ചേരും. ഏരിയ സമ്മേളനങ്ങൾ നവംബർ അഞ്ചിന്‌ തുടങ്ങി ഡിസംബർ പതിനഞ്ചിനുള്ളിൽ പൂർത്തീകരിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ്‌ എല്ലാ ഘടകങ്ങളുടെയും സമ്മേളനം ചേരുന്നത്‌. Read on deshabhimani.com

Related News