28 March Thursday

സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
കോട്ടയം
സിപിഐ എം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങൾ തുടങ്ങി. ജില്ലയിലാകെ 1,674 ബ്രാഞ്ചുകളിലാണ് സമ്മേളനം ചേരുന്നത്‌. ഒക്ടോബർ 10നകം മുഴുവൻ സമ്മേളനങ്ങളും പൂർത്തിയാകും.  സമ്മേളനത്തിന്റെ ഭാഗമായി ഓൺലൈനായി കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌.  
2022 ജനുവരി 13 മുതൽ -15 വരെ കോട്ടയം മാമ്മൻമാപ്പിള ഹാളിലാണ്‌ ജില്ലാ സമ്മേളനം. ഒക്ടോബർ 15 മുതൽ നവംബർ അഞ്ചുവരെ 129 ലോക്കൽ സമ്മേളനങ്ങൾ ചേരും. ഏരിയ സമ്മേളനങ്ങൾ നവംബർ അഞ്ചിന്‌ തുടങ്ങി ഡിസംബർ പതിനഞ്ചിനുള്ളിൽ പൂർത്തീകരിക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ്‌ എല്ലാ ഘടകങ്ങളുടെയും സമ്മേളനം ചേരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top