പാള-ത്തിലേക്ക്‌ മണ്ണിടിഞ്ഞു

റബർ ബോർഡനു സമീപം റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞനിലയിൽ


  കോട്ടയം കോട്ടയത്ത്‌ റെയിൽപാളത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ്‌ തുടർച്ചയായ മണ്ണിടിച്ചിൽ. റബർ ബോർഡ്​ ഭാഗത്ത്​ ഞായർ പുലർച്ചെ 5.30 ഓടെയാണ്‌ സംഭവം. ഇവിടെ നിർമിച്ചിരുന്ന കോൺക്രീറ്റ്​ സംരക്ഷണഭിത്തിയും തകർന്നു. ടണലിന്​ പകരം പുതിയതായി സ്ഥാപിച്ച  ട്രാക്കിലേക്കാണ്​  മണ്ണിടിഞ്ഞ്​ വീണത്​. പാളത്തിലേക്കും മണ്ണ്​ പതിച്ചു. മണ്ണ്‌മാന്തി യന്ത്രം ഉപയോഗിച്ച്​ ഇത്‌ നീക്കി. കഴിഞ്ഞമാസവും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി.     Read on deshabhimani.com

Related News