19 April Friday

പാള-ത്തിലേക്ക്‌ മണ്ണിടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

റബർ ബോർഡനു സമീപം റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞനിലയിൽ

 

കോട്ടയം
കോട്ടയത്ത്‌ റെയിൽപാളത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ്‌ തുടർച്ചയായ മണ്ണിടിച്ചിൽ. റബർ ബോർഡ്​ ഭാഗത്ത്​ ഞായർ പുലർച്ചെ 5.30 ഓടെയാണ്‌ സംഭവം. ഇവിടെ നിർമിച്ചിരുന്ന കോൺക്രീറ്റ്​ സംരക്ഷണഭിത്തിയും തകർന്നു. ടണലിന്​ പകരം പുതിയതായി സ്ഥാപിച്ച  ട്രാക്കിലേക്കാണ്​  മണ്ണിടിഞ്ഞ്​ വീണത്​. പാളത്തിലേക്കും മണ്ണ്​ പതിച്ചു. മണ്ണ്‌മാന്തി യന്ത്രം ഉപയോഗിച്ച്​ ഇത്‌ നീക്കി. കഴിഞ്ഞമാസവും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top