1027 പേർക്ക് കോവിഡ്



കോട്ടയം  ജില്ലയിൽ 1027 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1009 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം.  സംസ്ഥാനത്തിനു പുറമെ നിന്നെത്തിയ 18 പേർ രോഗബാധിതരായി. 2234 പേർ രോഗമുക്തരായി. പുതിയതായി 5355 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.17 ശതമാനം. 60 വയസിനു മുകളിലുള്ള 185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 8296 പേരാണ് ചികിത്സയിലുള്ളത്. 50,045 പേർ ക്വാറന്റൈനിൽ കഴിയുന്നു. കോട്ടയം നഗരസഭാ പരിധിയിലാണ്‌ കൂടുതൽ രോഗബാധിതർ. -141 പേർ. തീക്കോയി, കൊഴുവനാൽ, വെച്ചൂർ, മണർകാട്, മറവന്തുരുത്ത്-  പഞ്ചായത്തുകളിൽ ഒരു രോഗി വീതവും. Read on deshabhimani.com

Related News