എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം നാളെ

എൻജിഒ യൂണിയൻ ജില്ലാ സമ്മേളന നഗരിക്ക് മുന്നിൽ കൊടി തോരണങ്ങൾ കെട്ടുന്ന പ്രവർത്തകർ


 കോട്ടയം കേരള എൻജിഒ യൂണിയൻ 59ാം ജില്ലാ സമ്മേളനം ഞായർ കോട്ടയം സിഎസ്‌ഐ റിട്രീറ്റ്‌ സെന്ററിൽ ചേരും. പ്രതിനിധി സമ്മേളനം പകൽ രണ്ടിന്‌ സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.  രാവിലെ ഒമ്പതിന്‌ പതാക ഉയർത്തും. തുടർന്ന്‌ കൗൺസിൽ യോഗവും പ്രവർത്തന റിപ്പോർട്ട്‌ അവതരണവും ചർച്ചയും നടക്കും.  കേരള പൊതുസമൂഹത്തെയും സിവിൽ സർവീസിനെയും ബാധിക്കുന്ന ഗൗരവതരമായ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. സംസ്ഥാന ട്രഷറർ എൻ നിമൽരാജ്‌, സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ്‌ ബഷീർ എന്നിവർ സമ്മേളനത്തിൽ പങ്കെ
ടുക്കും. Read on deshabhimani.com

Related News