29 March Friday

എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022

എൻജിഒ യൂണിയൻ ജില്ലാ സമ്മേളന നഗരിക്ക് മുന്നിൽ കൊടി തോരണങ്ങൾ കെട്ടുന്ന പ്രവർത്തകർ

 കോട്ടയം

കേരള എൻജിഒ യൂണിയൻ 59ാം ജില്ലാ സമ്മേളനം ഞായർ കോട്ടയം സിഎസ്‌ഐ റിട്രീറ്റ്‌ സെന്ററിൽ ചേരും. പ്രതിനിധി സമ്മേളനം പകൽ രണ്ടിന്‌ സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. 
രാവിലെ ഒമ്പതിന്‌ പതാക ഉയർത്തും. തുടർന്ന്‌ കൗൺസിൽ യോഗവും പ്രവർത്തന റിപ്പോർട്ട്‌ അവതരണവും ചർച്ചയും നടക്കും. 
കേരള പൊതുസമൂഹത്തെയും സിവിൽ സർവീസിനെയും ബാധിക്കുന്ന ഗൗരവതരമായ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. സംസ്ഥാന ട്രഷറർ എൻ നിമൽരാജ്‌, സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ്‌ ബഷീർ എന്നിവർ സമ്മേളനത്തിൽ പങ്കെ
ടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top