2514 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ



കോട്ടയം മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 917 കുടുംബങ്ങളിലെ 2,514 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചങ്ങനാശേരി താലൂക്ക്- 7, കോട്ടയം -37, മീനച്ചിൽ  -7, കാഞ്ഞിരപ്പള്ളി 3, വൈക്കം- 8 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 1,015 പുരുഷന്മാരും 1,055 സ്ത്രീകളും 444 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 1,448 പേരെയും ചങ്ങനാശേരിയിൽ 365 പേരെയും മീനച്ചിലിൽ 218 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും വൈക്കത്ത് 288 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.   ക്യാമ്പ്‌ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക്‌ അവധി കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക്‌ തിങ്കൾ അവധിയായിരിക്കുമെന്ന്‌ കലക്ടർ അറിയിച്ചു.   Read on deshabhimani.com

Related News