20 April Saturday
ജില്ലയിൽ 62 ക്യാമ്പുകൾ

2514 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
കോട്ടയം
മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 62 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 917 കുടുംബങ്ങളിലെ 2,514 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചങ്ങനാശേരി താലൂക്ക്- 7, കോട്ടയം -37, മീനച്ചിൽ  -7, കാഞ്ഞിരപ്പള്ളി 3, വൈക്കം- 8 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
1,015 പുരുഷന്മാരും 1,055 സ്ത്രീകളും 444 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 1,448 പേരെയും ചങ്ങനാശേരിയിൽ 365 പേരെയും മീനച്ചിലിൽ 218 പേരെയും കാഞ്ഞിരപ്പള്ളിയിൽ 195 പേരെയും വൈക്കത്ത് 288 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
 
ക്യാമ്പ്‌ പ്രവർത്തിക്കുന്ന
സ്‌കൂളുകൾക്ക്‌ അവധി
കോട്ടയം
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക്‌ തിങ്കൾ അവധിയായിരിക്കുമെന്ന്‌ കലക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top