ജില്ലയ്‌ക്ക്‌ ഇ–ഗവേണൻസ് പുരസ്‌കാരം



കോട്ടയം പൊതുജന സേവനരംഗത്ത് ഇ–--ഗവേണൻസ് പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ 2018ലെ മികച്ച വെബ്സൈറ്റിനുള്ള പുരസ്‌കാരം ജില്ലാ ഭരണകേന്ദ്രത്തിന്റെ വെബ്സൈറ്റിന്‌. 
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടിയിൽനിന്ന് പുരസ്‌കാരവും പ്രശംസാപത്രവും ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീന സിറിൽ പൊടിപാറ, ജില്ലാ ഐടി സെൽ കോഓർഡിനേറ്റർ കെ ടി ജോസഫ് റൈനു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.  പുരസ്‌കാര വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്ഘാടനം ചെയ്തത്‌. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ജില്ലാ വെബ്സൈറ്റിന്റെ പരിപാലന ചുമതല.   Read on deshabhimani.com

Related News