20 April Saturday

ജില്ലയ്‌ക്ക്‌ ഇ–ഗവേണൻസ് പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കോട്ടയം
പൊതുജന സേവനരംഗത്ത് ഇ–--ഗവേണൻസ് പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ 2018ലെ മികച്ച വെബ്സൈറ്റിനുള്ള പുരസ്‌കാരം ജില്ലാ ഭരണകേന്ദ്രത്തിന്റെ വെബ്സൈറ്റിന്‌. 
തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടിയിൽനിന്ന് പുരസ്‌കാരവും പ്രശംസാപത്രവും ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീന സിറിൽ പൊടിപാറ, ജില്ലാ ഐടി സെൽ കോഓർഡിനേറ്റർ കെ ടി ജോസഫ് റൈനു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
 പുരസ്‌കാര വിതരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്ഘാടനം ചെയ്തത്‌. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ജില്ലാ വെബ്സൈറ്റിന്റെ പരിപാലന ചുമതല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top