നാട്ടകത്തിന്‌ ഇനി കുടിവെള്ളം മുട്ടില്ല

കോട്ടയം നഗരത്തിൽ കുടിവെള്ള വിതരണത്തിന് പേരൂരിൽ  നിർമിക്കുന്ന പുതിയ ജലശുദ്ധീകരണ പ്ലാന്റ് 


 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയോട്‌ പറഞ്ഞുമടുത്തിട്ടും കുടിവെള്ളം കിട്ടാത്ത നാട്ടകം നിവാസികൾക്ക്‌ കിഫ്‌ബി പദ്ധതിയിലൂടെ സംസ്ഥാന സർക്കാരിന്റെ സമ്മാനം. വർഷങ്ങളായി കുടിവെള്ളം കിട്ടാത്ത നാട്ടകം, മണിപ്പുഴ, കോടിമത, മുപ്പായിപ്പാടം മേഖലയിലുള്ളവർക്ക്‌ കുടിവെള്ളമെത്തിക്കാൻ പുതിയ പൈപ്പ്‌ ലൈൻ സ്ഥാപിക്കുന്നതിനാണ്‌ കിഫ്‌ബിയുടെ പദ്ധതി. 18 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. മണിപ്പുഴ–-കോടിമത നാലുവരിപ്പാത നിർമിച്ചപ്പോൾ പൈപ്പ്‌ലൈൻ നീക്കം ചെയ്‌തതിനാലാണ്‌ കുടിവെള്ളം മുട്ടിയത്‌. തിരുവഞ്ചൂർ രാധാകൃഷ്‌ണനോട്‌ നാട്ടുകാർ നിരവധി തവണ വിഷയമുയർത്തിയിട്ടും പരിഹരിച്ചില്ല. സർക്കാരിന്റെ നടപടി രാഷ്ട്രീയ ഭേദമന്യേ പ്രദേശവാസികൾ സന്തോഷത്തോടെ സ്വാഗതം ചെയ്‌തു.    Read on deshabhimani.com

Related News