16 April Tuesday
കോട്ടയം നഗരത്തിന്‌ പുതിയ പദ്ധതികൾ

നാട്ടകത്തിന്‌ ഇനി കുടിവെള്ളം മുട്ടില്ല

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

കോട്ടയം നഗരത്തിൽ കുടിവെള്ള വിതരണത്തിന് പേരൂരിൽ  നിർമിക്കുന്ന പുതിയ ജലശുദ്ധീകരണ പ്ലാന്റ് 

 കോട്ടയം

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയോട്‌ പറഞ്ഞുമടുത്തിട്ടും കുടിവെള്ളം കിട്ടാത്ത നാട്ടകം നിവാസികൾക്ക്‌ കിഫ്‌ബി പദ്ധതിയിലൂടെ സംസ്ഥാന സർക്കാരിന്റെ സമ്മാനം. വർഷങ്ങളായി കുടിവെള്ളം കിട്ടാത്ത നാട്ടകം, മണിപ്പുഴ, കോടിമത, മുപ്പായിപ്പാടം മേഖലയിലുള്ളവർക്ക്‌ കുടിവെള്ളമെത്തിക്കാൻ പുതിയ പൈപ്പ്‌ ലൈൻ സ്ഥാപിക്കുന്നതിനാണ്‌ കിഫ്‌ബിയുടെ പദ്ധതി. 18 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. മണിപ്പുഴ–-കോടിമത നാലുവരിപ്പാത നിർമിച്ചപ്പോൾ പൈപ്പ്‌ലൈൻ നീക്കം ചെയ്‌തതിനാലാണ്‌ കുടിവെള്ളം മുട്ടിയത്‌. തിരുവഞ്ചൂർ രാധാകൃഷ്‌ണനോട്‌ നാട്ടുകാർ നിരവധി തവണ വിഷയമുയർത്തിയിട്ടും പരിഹരിച്ചില്ല. സർക്കാരിന്റെ നടപടി രാഷ്ട്രീയ ഭേദമന്യേ പ്രദേശവാസികൾ സന്തോഷത്തോടെ സ്വാഗതം ചെയ്‌തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top