585 പേര്‍ക്ക്‌ കോവിഡ്



കോട്ടയം ജില്ലയിൽ 585 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 581 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നുപേരും രോഗബാധിതരായി. 5548 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരിൽ 289 പുരുഷൻമാരും 221 സ്ത്രീകളും 75 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 84 പേരുണ്ട്‌. 399 പേർ രോഗമുക്തരായി. 4680 പേർ ചികിത്സയിലുണ്ട്‌. 12373 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. Read on deshabhimani.com

Related News