സിപിഐ എം നിർമിച്ചുനൽകിയ വീടിന്റെ 
താക്കോൽ കൈമാറി

സിപിഐ എം മറ്റക്കര ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറുന്നു


മറ്റക്കര  സിപിഐ എം മറ്റക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലക്കൽ പ്രസാദിനും കുടുംബത്തിനും നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ മന്ത്രി വി എൻ വാസവൻ കൈമാറി. ചടങ്ങിൽ മന്ത്രിക്ക്‌ സിപിഐ എം അയർക്കുന്നം ഏരിയ കമ്മിറ്റി സ്വീകരണവും നൽകി. ലോക്കൽ സെക്രട്ടറി കെ എസ് ബിനോയ്കുമാർ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ, അയർക്കുന്നം ഏരിയ സെക്രട്ടറി പി എൻ ബിനു, ജില്ലാ കമ്മിറ്റി അംഗം ജെയ്‌ക്‌ സി തോമസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ മോനപ്പൻ, വി വി ശശിമോൻ, സജിത സന്തോഷ് എന്നിവർ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം ടി എസ് ജയൻ സ്വാഗതവും വി പി കുര്യൻ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News