ലഹരിക്കെതിരെ കവചംതീർത്ത് സുഭാഷ്



കറുകച്ചാൽ കറുകച്ചാൽ ടൗണിലെ വാഹനങ്ങളിൽ ലഹരിവിരുദ്ധ പോസ്റ്റർ പതിപ്പിച്ചുള്ള ബോധവൽക്കരണത്തോടെയാണ് ചമ്പക്കര സുഭാഷ് മെമ്മോറിയൽ യുപി സ്കൂൾ വിദ്യാർഥികൾ ആദ്യദിനത്തെ വരവേറ്റത്. പോസ്റ്റർ കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് കുമാർ ഫാ. ഡോ. ഗീവർഗീസ് വെട്ടിക്കുന്നേലിന് നൽകി പ്രകാശനംചെയ്തു. തുടർന്ന് നടന്ന പ്രവേശനോത്സവം കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ രാജേഷ് കൈടാച്ചിറ അധ്യക്ഷനായി. Read on deshabhimani.com

Related News