കായലോര ബീച്ച് റോഡ് 
ശതാബ്ദി സ്മാരക റോഡായി തിളങ്ങും



വൈക്കം വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക റോഡെന്ന പേരിൽ നിർമിച്ച വൈക്കം തീരദേശ ബീച്ച് റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു റോഡ് നിർമാണം. നഗരസഭയുടെ 15,16 വാർഡുകളുമായി ബന്ധപ്പെടുത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. ശതാബ്ദി ആഘോഷങ്ങൾക്കായി കായലോര ബീച്ച് തെരഞ്ഞെടുത്തതോടെയാണ് തീരദേശ ബീച്ച് റോഡ് യാഥാർഥ്യമായത്. ഏതാനും ദിവസങ്ങൾക്കൊണ്ടാണ് റോഡ് പുനർനിർമിച്ച് ടാർചെയ്തത്. കായലോര ബീച്ചിൽ വിപുലമായ സ്റ്റേജ് നിർമിക്കാനും സാംസ്‌കാരിക വകുപ്പിന് പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക സ്റ്റേജ് എന്നാകും ഇതിന്‌ നാമകരണംചെയ്യുക. നഗരസഭ നടപടികൾ പൂർത്തിയാക്കിയാൽ എത്രയും പെട്ടെന്ന് സ്റ്റേജ് നിർമിക്കാനാകുമെന്ന്‌ മന്ത്രി പറഞ്ഞു. സി കെ ആശ എംഎൽഎ അധ്യക്ഷയായി. നഗരസഭാ അധ്യക്ഷ രാധിക ശ്യാം, വൈസ് ചെയർമാൻ പി ടി സുഭാഷ്, കൗൺസിലർമാരായ സിന്ധു സജീവൻ, ആർ സന്തോഷ്, അശോകൻ വെള്ളവേലിൽ, എൻ അയ്യപ്പൻ, ലേഖാ ശ്രീകുമാർ, എബ്രഹാം പഴയകടവൻ, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാൽ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News