25 April Thursday

കായലോര ബീച്ച് റോഡ് 
ശതാബ്ദി സ്മാരക റോഡായി തിളങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
വൈക്കം
വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക റോഡെന്ന പേരിൽ നിർമിച്ച വൈക്കം തീരദേശ ബീച്ച് റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു റോഡ് നിർമാണം. നഗരസഭയുടെ 15,16 വാർഡുകളുമായി ബന്ധപ്പെടുത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. ശതാബ്ദി ആഘോഷങ്ങൾക്കായി കായലോര ബീച്ച് തെരഞ്ഞെടുത്തതോടെയാണ് തീരദേശ ബീച്ച് റോഡ് യാഥാർഥ്യമായത്. ഏതാനും ദിവസങ്ങൾക്കൊണ്ടാണ് റോഡ് പുനർനിർമിച്ച് ടാർചെയ്തത്. കായലോര ബീച്ചിൽ വിപുലമായ സ്റ്റേജ് നിർമിക്കാനും സാംസ്‌കാരിക വകുപ്പിന് പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക സ്റ്റേജ് എന്നാകും ഇതിന്‌ നാമകരണംചെയ്യുക. നഗരസഭ നടപടികൾ പൂർത്തിയാക്കിയാൽ എത്രയും പെട്ടെന്ന് സ്റ്റേജ് നിർമിക്കാനാകുമെന്ന്‌ മന്ത്രി പറഞ്ഞു. സി കെ ആശ എംഎൽഎ അധ്യക്ഷയായി. നഗരസഭാ അധ്യക്ഷ രാധിക ശ്യാം, വൈസ് ചെയർമാൻ പി ടി സുഭാഷ്, കൗൺസിലർമാരായ സിന്ധു സജീവൻ, ആർ സന്തോഷ്, അശോകൻ വെള്ളവേലിൽ, എൻ അയ്യപ്പൻ, ലേഖാ ശ്രീകുമാർ, എബ്രഹാം പഴയകടവൻ, ബിന്ദു ഷാജി, രാജശ്രീ വേണുഗോപാൽ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top