വാഷും വാറ്റ് ഉപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ



കൊല്ലം ലോക്ക്‌ ഡൗൺ മുതലെടുത്ത്‌ ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന കോടയും വാറ്റു ഉപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര പുത്തൻ തുരുത്ത് എബിൻ നിവാസിൽ ഷാമോൻ എന്ന എബിനാണ് (33) പിടിയിലായത്‌. 70 ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാസ് കണ്ടെടുത്തു.  സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി രാജീവും സംഘവുമാണ്‌ റെയ്ഡ് നടത്തിയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News