29 March Friday

വാഷും വാറ്റ് ഉപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020
കൊല്ലം
ലോക്ക്‌ ഡൗൺ മുതലെടുത്ത്‌ ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന കോടയും വാറ്റു ഉപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര പുത്തൻ തുരുത്ത് എബിൻ നിവാസിൽ ഷാമോൻ എന്ന എബിനാണ് (33) പിടിയിലായത്‌. 70 ലിറ്റർ കോടയും വാറ്റു ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ നിന്നും കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാസ് കണ്ടെടുത്തു. 
സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി രാജീവും സംഘവുമാണ്‌ റെയ്ഡ് നടത്തിയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top