വെൽഫെയർ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

വെട്ടിക്കവല ഗവ. വെൽഫെയർ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ 
കെ ഹർഷകുമാർ സ്കൂൾ ലീഡർ സുർജിത്ത് എസ് മാധവ്, ചെയർപേഴ്സൻ റെയിനോ ജിജോയി എന്നിവർക്ക് പത്രം 
കൈമാറി ഉദ്‌ഘാടനംചെയ്യുന്നു


കുന്നിക്കോട്  വെട്ടിക്കവല ഗവ. വെൽഫെയർ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക്‌ തുടക്കം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹർഷകുമാർ സ്കൂൾ ലീഡർ സുർജിത്ത് എസ് മാധവ്, ചെയർപേഴ്സൻ റെയിനോ ജിജോയി എന്നിവർക്ക് പത്രം കൈമാറി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ സുദേശൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ദിവാകരൻ സ്വാഗതം പറഞ്ഞു. കെ ചന്ദ്രപ്രകാശ്, അഡ്വ. വിമൽ, ഷേർലി, രാകേഷ് ശശി, ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News