പുനലൂർ സർവീസ് സഹകരണ ബാങ്ക്‌ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി

പുനലൂർ സർവീസ് സഹകരണ ബാങ്ക്‌ എക്സലൻസ് അവാർഡ് ധനമന്ത്രി കെ എൻ ബാലഗോപാലിൽനിന്നും ബാങ്ക് പ്രസിഡന്റ്‌ എ ആർ കുഞ്ഞുമോൻ അവാർഡ് ഏറ്റുവാങ്ങുന്നു


പുനലൂർ  കേരള ബാങ്കിന്റെ എക്സലൻസ് അവാർഡ്‌ പുനലൂർ സർവീസ് സഹകരണ ബാങ്ക്‌ ഏറ്റുവാങ്ങി. കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാലിൽനിന്നും ബാങ്ക് പ്രസിഡന്റ്‌ എ ആർ കുഞ്ഞുമോൻ അവാർഡ് ഏറ്റുവാങ്ങി.  സഹകരണ രംഗത്ത് നടത്തിയ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. അഭിമാനകരമായ നേട്ടം കൈവരിക്കാൻ ബാങ്കിനോടൊപ്പം പ്രവർത്തിച്ച എല്ലാ സഹകാരികൾക്കും ബാങ്ക്‌ ഭരണസമിതി നന്ദി അറിയിച്ചു. Read on deshabhimani.com

Related News